ചലച്ചിത്രമേളയ്ക്ക് സൗജന്യ ഓട്ടോ സര്‍വീസ്
തിരുവനന്തപുരത്ത്: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തുന്ന പ്രതിനിധികള്‍ക്കായി ചലച്ചിത്ര അക്കാദമി സൗജന്യ ഓട്ടോറിക്ഷ സര്‍വീസ് ഏര്‍പ്പെടുത്തി.
ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന അഞ്ച് തിയേറ്ററുകളിലേക്ക് പ്രതിനിധികളെ എത്തിക്കുന്നതിനായി പത്ത് ഓട്ടോറിക്ഷകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സൗജന്യമായാണ് പ്രതിനിധികളെ തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിക്ക്േ കൊണ്ടു പോകുന്നത്.
പ്രതിനിധികള്‍ പാസ് കാണിച്ചാല്‍ ഏത് തിയേറ്ററിലേക്കും ഓട്ടോയില്‍ സൗജന്യമായി പോകാം. രാവിലെ ഒമ്പത് മുതല്‍ ഈ സര്‍വീസ് ലഭ്യമാണ്.
ചലച്ചിത്രമേളയില്‍ ആദ്യമായാണ് പ്രതിനിധികള്‍ക്കായി യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നത്. ഒരു ഓട്ടോക്കാരന് 450 രൂപമാണ് ദിവസം അക്കാദമി പ്രതിഫലം നല്‍കുന്നത്.












Click it and Unblock the Notifications