Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല: കോടിയേരി

മലപ്പുറം: ഐജി ഋഷിരാജ് സിംഗിനെ ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ സ്ഥാനത്ത് തിരികെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളൊന്നും തനിയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും താനും തമ്മില്‍ യാതൊരുവിധ തര്‍ക്കവുമില്ലെന്നും ഏതുവകുപ്പില്‍ ഇടപെടാനും മുഖ്യമന്ത്രിയ്ക്ക്് അധികാരമുണ്ടെന്നും കോടിയേരി പറഞ്ഞു.

ക്രൈം ബ്രാഞ്ച് ഐജിയായ ഋഷിരാജ് സിംഗിനെ ഡിജിപിയാണ് ഇന്റേണല്‍ അറേഞ്ച്മെന്റ് പ്രകാരം ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസറായി നിയമിച്ചത്. അദ്ദേഹത്തെ ആ ചുമതലയില്‍ നിന്ന് മാറ്റാന്‍ സാങ്കേതികമായി ഡിജിപിയ്ക്ക് അധികാരമുണ്ട്. അതിന് സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ല.

സംഭവത്തെക്കുറിച്ച് ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചിട്ടില്ല. പരിശോധനയ്ക്ക് ശേഷം നടപടിയുണ്ടാകും. തെറ്റ് ആരുടെ ഭാഗത്താണെങ്കിലും അവര്‍ക്കെതിരെ നടപടിയുണ്ടാകും. വ്യാജ സിഡി റെയ്ഡ് നടത്താനെത്തിയ ഋഷിരാജ് സിംഗിനെ തടഞ്ഞ നടപടി ശരിയായില്ല.

ഋഷിരാജ് സിംഗിന്റെ സസ്പെന്റ് ചെയ്തത് എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്നാണെന്ന ആരോപണത്തെക്കുറിച്ചുചോദിച്ചപ്പോള്‍ അതില്‍ അടിസ്ഥാനമില്ലെന്നായിരുന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

മുഖ്യമന്ത്രി ഡിജിപിയെ വിളിച്ച് ശാസിയ്ക്കുന്നത് ആഭ്യന്തരവകുപ്പിനെ സംബന്ധിച്ച് മോശമല്ലേയെന്ന ചോദ്യത്തിന് അത് തങ്ങള്‍ ചര്‍ച്ചചെയ്തുകൊള്ളാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+