Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋഷിരാജ്സിംഗിന് ഔദ്യോഗിക ഉത്തരവ് ലഭിച്ചില്ല

തിരുവനന്തപുരം: വ്യാഴാഴ്ച ആന്റി പൈറസി സെല്ലിന്റെ തലപ്പത്തുനിന്നും സ്ഥാനഭ്രഷ്ടനാക്കിയ ഐജി ഋഷിരാജ് സിംഗിനെ തിരിച്ച് നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഔദ്യോഗിക നിര്‍ദ്ദേശം ഇതുവരെ പുറപ്പെടുവിച്ചില്ല.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച ഋഷിരാജ് സിംഗിനെ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെടുകയും സിംഗിനെ കൃത്യനിര്‍വ്വഹണത്തില്‍ നിന്ന് തടഞ്ഞതില്‍ ഡിജിപിയെ ശാസിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇതേവരെ സിംഗിന് ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ പൊലീസ് ഭരണം സംബന്ധിച്ച് നിലനില്‍ക്കുന്ന അധികാരത്തര്‍ക്കമാണ് ഉത്തരവ് വൈകാന്‍ കാരണമെന്ന് പറയപ്പെടുന്നു.

തന്റെ അറിവില്ലാതെ ഡിജിപിയെ ശാസിയ്ക്കുകയും ഋഷിരാജ് സിംഗിനെ തിരികെ നിയമിക്കാന്‍ ഉത്തരവിടുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ ചൊടിപ്പിച്ചുവെന്നാണ് സൂചന.

തന്നെ മറികടന്ന് നടപടിക്ക് മുതിര്‍ന്ന മുഖ്യമന്ത്രി തന്നോട് നേരിട്ട് ആവശ്യപ്പെട്ടാലേ ഋഷിരാജിന് ചുമതല തിരികെ നല്‍കൂവെന്ന നിലപാടിലാണ് കോടിയേരിയെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ദില്ലിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+