സംസ്ഥാനത്ത് രണ്ട് മന്ത്രിസഭ: കൃഷ്ണദാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മന്ത്രിസഭയാണ് ഇപ്പോഴുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു.
വി.എസ്.അച്യുതാനന്ദന്റെ മന്ത്രിസഭയും ഒരു സൂപ്പര്‍മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുമാണ് ഇവിടെയുള്ളത്. ഋഷിരാജ്സിംഗിനെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം അതാണ് തെളിയിക്കുന്നത്.
സിപിഎമ്മിലെ വിഭാഗീയത നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്. എസ്എന്‍സി ലാവ്ലിന്‍, കെഎസ്ടിപി കരാര്‍ കേസ് എന്നിവ വിജിലന്‍സ് അന്വേഷിക്കുന്നത് കുറ്റവാളികളെ രക്ഷിക്കാനാണെന്നും കൃഷ്ണദാസ് ആരോപിച്ചു.












Click it and Unblock the Notifications