തീറ്റ റപ്പായി അന്തരിച്ചു
തൃശൂര്‍: ഭക്ഷണത്തോടുള്ള പ്രിയത്തിന്റെ പേരില്‍ പ്രശസ്തനായ തീറ്റ റപ്പായി (67) അന്തരിച്ചു. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കുറച്ചു നാളായി റപ്പായി ചികിത്സയിലായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഈയിടെയായി ഭക്ഷണത്തിന്റെ അളവ് കുറച്ചിരുന്നു. തീറ്റ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും നിര്‍ത്തിയിരുന്നു.
തീറ്റമത്സരങ്ങളില്‍ എന്നും മുന്നിലായിരുന്ന റപ്പായിയുടെ പേര് ലിംക ബുക്സ് ഓഫ് റെക്കോഡ്സില്‍ ചേര്‍ത്തിട്ടുണ്ട്. ഒറ്റയിരുപ്പിന് പത്താളുടെ ഭക്ഷണം കഴിക്കുന്ന റപ്പായിക്ക് തൃശൂരിലെ പല ഹോട്ടലുകളിലും സൗജന്യമായി ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു.












Click it and Unblock the Notifications