തച്ചങ്കരിയുടെ ഗസ്റ്ഹൗസിലും റെയ്ഡ്
കൊച്ചി: ടോമിന്‍ ജെ.തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള റിയാന്‍സ് സ്റുഡിയോയില്‍ നടത്തിയ റെയ്ഡിനു പിന്നാലെ സ്റുഡിയോ ഗസ്റ് ഹൗസിലും റെയ്ഡ്. ഇവിടെ നിന്നും പൊലീസ് 25 സിഡികള്‍ പിടികൂടി.
അതേ സമയം ഇവിടെ നിന്നും വ്യാജസിഡികള്‍ കടത്തിയതിനു ശേഷമാണ് റെയ്ഡ് നടന്നതെന്ന് ആരോപണമുണ്ട്. സിഡികള്‍ കടത്താന്‍ സമയം നല്‍കിയതിനു ശേഷമാണ് പൊലീസ് റെയ്ഡ് നടത്തിയത്. റിയാന്‍സ് സ്റുഡിയോയില്‍ നടന്ന റെയ്ഡിനു മുമ്പും ഇവിടെ നിന്ന് സിഡികള്‍ കടത്തിയതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പാലാരിവട്ടം മെഡിക്കല്‍ സെന്ററിന് അടുത്തുള്ള പുതിയ റോഡിലെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. അതിനുമുമ്പ് രാത്രി 11 മണിയോടെ ഇവിടെയെത്തി പൊലീസ് വീട് നിരീക്ഷിച്ചിരുന്നു. പൊലീസ് പോയതിനു ശേഷം ഒരു മാരുതി വാനിലെത്തിയ സംഘം വീടിനുള്ളില്‍ നിന്ന് സിഡികള്‍ കടത്തി. ഇവിടെ നടന്നത് റെയ്ഡ് നാടകമാണെന്ന് പരിസരവാസികള്‍ പറയുന്നു.












Click it and Unblock the Notifications