വി.എസ് കോടിയേരിയുമായി ചര്‍ച്ച നടത്തി
മുംബൈ: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ഞായറാഴ്ച മുംബൈയില്‍ കേരള ഹൗസിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വി.എസ് കോടിയേരിയെ കണ്ടത്.
ഋഷിരാജ്സിംഗിന് ആന്റി പൈറസി വിഭാഗം നോഡല്‍ ഓഫീസറുടെ ചുമതല തിരികാനുള്ള തന്റെ നിര്‍ദേശം നടപ്പിലാക്കാത്തതിനെ കുറിച്ച് മുംബൈയില്‍ വച്ച് കാണുമ്പോള്‍ കോടിയേരിയുടെ വിശദീകരണം തേടുമെന്ന് ശനിയാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് ഇത്തരം നടപടികളെന്ന് തുറന്നടിക്കുന്നതിലൂടെ തന്റെ നിര്‍ദേശം നടപ്പിലാക്കാത്തതിലുള്ള അതൃപ്തി പരസ്യമായി വി.എസ് പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications