എന്‍സിപി: എല്‍ഡിഎഫ് യോഗം തിങ്കളാഴ്ച
തിരുവനന്തപുരം: എന്‍സിപിയെ മുന്നണിയില്‍ നിലനിര്‍ത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് തിങ്കളാഴ്ച യോഗം ചേരും.
എന്‍സിപിയെ മുന്നണിയില്‍ നിലനിര്‍ത്തുന്നതിനോട് സിപിഐയും ആര്‍എസ്പിയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് എല്‍ഡിഎഫ് യോഗം നടക്കുന്നത്. എന്‍സിപിയോടുള്ള എതിര്‍പ്പ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം എന്‍സിപിയുടെ പിന്തുണ തിരുവമ്പാടിയില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് സഹായകമായി എന്ന നിലപാടിലാണ് സിപിഎമ്മിലെ പിണറായി പക്ഷം. എന്‍സിപിയെ മുന്നണിയില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായ നിലപാടായിരിക്കും അവര്‍ യോഗത്തില്‍ കൈകൊള്ളുക. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുക എല്‍ഡിഎഫ് നേതൃത്വത്തിന് എളുപ്പമാവില്ല.












Click it and Unblock the Notifications