ഋഷിരാജ്സിംഗിന് ചുമതല തിരികെ നല്‍കി
തിരുവനന്തപുരം: ഐജി ഋഷിരാജ് സിംഗിനെ വീണ്ടും ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസറായി തിരികെ നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കി.
ഞായറാഴ്ച മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മുംബൈയിലെ കേരളാ ഹൗസില്‍ നടത്തിയ ചര്‍ചയ്ക്കു ശേഷമാണ് ഉത്തരവിറങ്ങിയത്.
ചര്‍ച്ചക്കു ശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഋഷിരാജ് സിംഗിന് വീണ്ടും ആന്റി പൈറസി സെല്ലിന്റെ ചുമതല നല്‍കാനുള്ള നിര്‍ദ്ദേശം നടപ്പാക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.












Click it and Unblock the Notifications