ഉദ്യോഗസ്ഥതലത്തില്‍ അഴിമതി: സുധാകരന്‍
കോഴിക്കോട്: ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഭരണത്തെ ബാധിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അത്തരം പ്രചാരണം മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്- സുധാകരന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പുകളില്‍ അഴിമതി നടക്കുന്നുണ്ടെന്ന് വച്ച് അതൊക്കെ മന്ത്രിമാര്‍ ചെയ്യുന്നതാണെന്ന് ധരിക്കരുത്. യുഡിഎഫിന്റെ കാലത്ത് ഭരണത്തില്‍ അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും ഇപ്പോള്‍ അതിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications