എന്‍സിപി എല്‍ഡിഎഫില്‍ അംഗമല്ല: വെളിയം
തിരുവനന്തപുരം: കെ.കരുണാകരന്റെയും കെ.മുരളീധരന്റെയും നേതൃത്വത്തിലുള്ള എന്‍സിപി പുതിയൊരു പാര്‍ട്ടിയാണെന്നും അത് ഇപ്പോള്‍ എല്‍ഡിഎഫില്‍ അംഗമല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
എന്‍സിപിയെ എല്‍ഡിഎഫിലെടുക്കുന്നത് തീരുമാനിച്ചതിനു ശേഷം മതി അവരുടെ പ്രതിനിധികളെ മുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കുന്നത്. എന്‍സിപിയെ മുന്നണിയിലെടുക്കരുതെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്പിയും ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മറ്റു ഘടക കക്ഷികളും അഭിപ്രായം വ്യക്തമാക്കണം.
തിരുവമ്പാടിയില്‍ കെ.കരുണാകരന്റെയും കൂട്ടരുടെയും പിന്തുണ മൂലം എല്‍ഡിഎഫിന് വോട്ട് കുറയുകയാണ് ചെയ്തത്. മുന്നണിയുടെ പ്രതിച്ഛായക്കും ഇത് ദോഷമുണ്ടാക്കി. കരുണാകരനെ കൂടെ കൂട്ടി എന്തെങ്കിലും ലാഭമുണ്ടായാല്‍ തന്നെ മറ്റന്നാള്‍ വന്‍നഷ്ടമാവുമെന്ന് വെളിയം പറഞ്ഞു.
സിപിഐയുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സിപിഎമ്മിന് ആഗ്രഹമുണ്ടെങ്കില്‍ എത്രയും വേഗം കൂടിയാലോചനകള്‍ നടത്തണമെന്നും കൂടിയാലോചനയില്ലാതെ കാര്യങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications