ഓഹരി വിപണിയില്‍ തകര്‍ച്ച
മുംബൈ: ഓഹരി വിപണിയില്‍ തിങ്കളാഴ്ച സൂചിക കുത്തനെ ഇടിഞ്ഞു. നിക്ഷേപകര്‍ ബാങ്കിംഗ് ഓഹരികളും ടാറ്റ സ്റീലിന്റെ ഓഹരികളും വിറ്റഴിച്ചതാണ് ഇടിവിന് വഴിവച്ചത്. ഉച്ചക്കു ശേഷം സൂചികയുടെ ഇടിവ് അഞ്ഞൂറിന് അടുത്തെത്തി.
മിക്കവാറും എല്ലാ ഓഹരികളുടെയും വില ഇടിഞ്ഞു. ബാങ്ക് ഓഹരികള്‍ നിക്ഷേപകര്‍ വിറ്റഴിച്ചതിനു പുറമെ ടെലികോം സര്‍വീസ് പ്രൊവൈഡര്‍, സിമന്റ് ഓട്ടോ ഓഹിരികളുടെയും വിലയില്‍ ഇടിവുണ്ടായി. കഴിഞ്ഞയാഴ്ച വിപണി 14000 പോയിന്റ് മറികടന്നതിനു ശേഷമാണ് ഇത്തരമൊരു കനത്ത ഇടിവ് നേരിടേണ്ടിവന്നത്.
എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റീല്‍, എസിസി എന്നീ കമ്പനികളാണ് കനത്ത നഷ്ടം നേരിടേണ്ടിവന്നത്. അതേ സമയം ഇന്‍ഫോസിസ്, സിപ്ല, ടിസിഎസ്, ഒഎന്‍ജിസി, സത്യം എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി.












Click it and Unblock the Notifications