Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഞാന്‍ തന്നെ: അദ്വാനി

ദില്ലി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി താനായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി. എന്നാല്‍ മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തന്റെ പേര് നിര്‍ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്വാനി പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് വാജ്പേയിയുടെ പേര് നിര്‍ദേശിച്ചത് ഞാനാണ്. എന്നാല്‍ ആ പിന്തുണ ഞാന്‍ തിരിച്ചു പ്രതീക്ഷിക്കുന്നില്ല- അദ്വാനി വ്യക്തമാക്കി. ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി ഇങ്ങനെ പറഞ്ഞത്.

ബ്രിട്ടീഷ് സംവിധാനത്തില്‍ പ്രതിപക്ഷ നേതാവാണ് എപ്പോഴും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷനേതാവാണെങ്കിലും പാര്‍ട്ടിയുടെ ദൈനംദിന നടത്തിപ്പില്‍ എനിക്ക് പങ്കില്ല. നേരത്തെ സംഘടനാ കാര്യങ്ങളില്‍ ഞാന്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ അത് നിര്‍ത്തി. ഇപ്പോള്‍ ഞാന്‍ ഒരു കണ്‍സള്‍ട്ടന്റ് മാത്രമാണ്. തന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം ബിജെപി ഇസ്ലാം വിരുദ്ധമാണെന്ന മുന്‍വിധി മാറ്റിയെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+