ഋഷിരാജ്പ്രശ്നം ആശയകുഴപ്പം മൂലം: കോടിയേരി
ദില്ലി: ഋഷിരാജ് സിംഗ് പ്രശ്നം ആശയകുഴപ്പം മൂലമുണ്ടായതാണെന്നും ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
ഋഷിരാജ് സിംഗ് പ്രശ്നം ഒത്തുതീര്‍പ്പായി. ആശയം കൈമാറുന്നതിലുണ്ടായ പിഴവുകളാണ് ഈ വിഷയത്തില്‍ ഉണ്ടായത്. ഭരണത്തില്‍ ഇത്തരം നിസാര സംഭവങ്ങളൊക്കെ സാധാരണമാണ്- മന്ത്രി പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പൊലീസ് സേനയെ നവീകരിക്കുന്നതിന് കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ കണ്ടതിനു ശേഷമാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. സുപ്രിം കോടതിയെ സമീപിക്കാനാണ് ശിവരാജ്പാട്ടീല്‍ നിര്‍ദ്ദേശിച്ചതെന്ന് കോടിയേരി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മറൈന്‍ പൊലീസ് അക്കാഡമി കേരളത്തിലാവണമെന്ന് കോടിയേരി കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായി സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ തയാറാണെന്നും കേന്ദ്ര മന്ത്രിയെ അറിയിച്ചതായി കോടിയേരി പറഞ്ഞു.












Click it and Unblock the Notifications