സാഹിത്യഅക്കാദമി അധ്യക്ഷ സ്ഥാനം: മാനദണ്ഡം അറിയിക്കണം
കൊച്ചി: സാഹിത്യ അക്കാദമി അധ്യക്ഷനെ നിയമിക്കന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടു.
എം. മുകന്ദനെ സാഹിത്യ അക്കാദമി സെക്രട്ടറിയായി നിയമിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി മാനദണ്ഡത്തിന്റെ വിശദാംശം ആവശ്യപ്പെട്ടത്.
എം. മുകുന്ദന്‍ കേരളീയനല്ലെന്നും കേന്ദ്രഭരണപ്രദേശമായ മാഹി സ്വദേശിയാണെന്നും അതുകൊണ്ട് അക്കാദമി ചെയര്‍മാനാകാന്‍ യോഗ്യതയില്ലെന്നുമാണ് ഹര്‍ജിയിലെ ആരോപണം. കേരളത്തില്‍ താമസിക്കുന്ന മലയാളിയെ അക്കാദമി ചെയര്‍മാനാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മാഹിയില്‍ സംസാരിക്കുന്നത് മലയാളമല്ലേയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചപ്പോള്‍ ഹര്‍ജിക്കാരന് വ്യക്തമായ മറുപടിയുണ്ടായില്ല. തുടര്‍ന്ന് സാഹിത്യ അക്കാദമി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോടും ഹര്‍ജിക്കാരനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമിയുടെ നിയമാവലി ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications