എഡിബി: തന്റെ അറിവോടെയല്ലെന്ന് വി.എസ്
പാലക്കാട്: വായ്പ ലഭിക്കുന്നതിന് എഡിബിയുമായി ദില്ലിയില്‍ ഡിസംബര്‍ എട്ടിന് ഒപ്പു വച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഇതെങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് തിരുവനന്തപുരത്ത് എത്തിയയുടനെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഐടിയു സംസ്ഥാനം ഉദ്ഘാടനം ചെയ്യാനായി പാലക്കാട്ടെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പാലക്കാട്ട് പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ തനിക്ക് മതിപ്പാണുള്ളതെന്ന് വി.എസ് വ്യക്തമാക്കി. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണോയെന്ന് ചോദിച്ചപ്പോള്‍ പാലക്കാട്ടെ പൊലീസിനെ കുറിച്ച് പറഞ്ഞത് സംസ്ഥാനമാകമാനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നായിരുന്നു വി.എസിന്റെ മറുപടി.
മലമ്പുഴയില്‍ തന്നെ തോല്‍പ്പിക്കാനായി പണമിറിക്കിയ വ്യവസായിയെന്ന് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ച രാധാകൃഷ്ണന്‍ സിഐടിയു സമ്മേളനത്തില്‍ അഭിവാദ്യം അര്‍പ്പിച്ചു നല്‍കിയ പരസ്യം ദേശാഭിമാനിയില്‍ വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ രാധാകൃഷ്ണന്റെ ചാക്കില്‍ എങ്ങനെ ദേശാഭിമാനിക്കാര്‍ കയറിക്കൂടിയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന് അനുവദിച്ചിട്ടുള്ള ഐഐടി സെന്റര്‍ സ്ഥാപിക്കാന്‍ കഞ്ചിക്കോട്ട് സ്ഥലവും കെട്ടിടങ്ങളും നല്‍കാന്‍ തയാറായിട്ടുണ്ട്. ഐഐടി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ റിസര്‍ച്ച് ഓഫീസറെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications