Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: തീര്‍ത്ഥാടകരുടെ എണ്ണം 30 ശതമാനം കൂടി

ശബരിമല: ശബരിമല ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരുടെ വന്‍തിരക്കനുഭവപ്പെടുന്നു. നവംബര്‍ പകുതിയോടെ ആരംഭിച്ച മണ്ഡലപൂജാ കാലത്ത് മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ മുപ്പത് ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

ഡിസംബര്‍ ആദ്യവാരം മുതലാണ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായത്. ഇതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മുതല്‍ തിരക്കുകാരണം ദര്‍ശനത്തിനായി മണിക്കൂറുകളോളം പമ്പയിലും സന്നിധാനത്തും ഭക്തജനങ്ങള്‍ കാത്തുനില്‍ക്കേണ്ടിവരുകയാണ്. 72 പേരെയാണ് ഒരു മിനിറ്റില്‍ സന്നിധാനത്തേയ്ക്ക് കയറുവാന്‍ അനുവദിക്കുന്നത്. എന്നാല്‍ തിരക്കു കണക്കിലെടുത്ത് ഇത് 92 ആയി ഉയര്‍ത്തും. ഇതിനുവേണ്ടി മാത്രം കൂടുതല്‍ പൊലീസുകരെ നിയമിയ്ക്കും.

നിലയ്ക്കലിലും പമ്പയിലുമുള്ള വാഹന ബാഹുല്യം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍അറിയിച്ചു.

ഇപ്പോള്‍ അനുഭവപ്പെടുന്ന ഭക്തജനത്തിരക്ക് ക്ഷേത്രത്തിലെ വരവില്‍ വര്‍ദ്ധനയുണ്ടാക്കിയിട്ടുണ്ട്. പണമായി ലഭിക്കുന്ന വഴിപാടിന്റെ നിരക്ക് ഇതിനകം തന്നെ നാല് കോടി കവിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ പ്രസാദമായ അരവണയുടെയും ഉണ്ണിയപ്പത്തിന്റെയും വില്‍പ്പനയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+