Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി സ്വാമി ചൊവ്വാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം: കാഞ്ചി സ്വാമി ജയേന്ദ്ര സരസ്വതി സ്വാമികള്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച തിരുവന്തപുരത്തെത്തും.

ജയേന്ദ്രസരസ്വതിയുടെ മുന്‍ഗാമി ചന്ദ്രശേഖരരേന്ദ്ര സരസ്വതിയുടെ പീഠാരോഹണ ശതാബ്ദി ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായണ് അദ്ദേഹം തലസ്ഥാനത്ത് എത്തുന്നത്. തമിഴ്നാട്ടിലെ കാഞ്ചി മഠത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ അദ്ദേഹത്തെ അതിഥിയായി പ്രഖ്യാപിച്ചത്.

പ്രോട്ടോക്കോള്‍ പ്രകാരം ആര്‍ക്കൊക്കെ സര്‍ക്കാര്‍ അതിഥി സ്ഥാനം നല്‍കണമെന്നകാര്യത്തില്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷം ചില നിബന്ധനകള്‍ വച്ചിരുന്നു. ഏതെങ്കിലും സംഘടനകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുമ്പോള്‍ അതിഥി പദവി നല്‍കേണ്ടെന്ന നിര്‍ദ്ദേശം മറി കടന്നാണ് മഠത്തിന്റെ ആവശ്യപ്രകാരം സ്വാമികള്‍ക്ക് സര്‍ക്കാര്‍ അതിഥി പദം നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഏഴിന് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലാണ് അദ്ദേഹത്തിനായി എല്ലാ വിധസൗകര്യവും ഒരുക്കണമെന്ന് 15 വകുപ്പ് തലവന്‍മാര്‍ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കാഞ്ചി സ്വാമിമാര്‍ സംസ്ഥാനസന്ദര്‍ശനം നടത്തിയ മുന്നവസരങ്ങളിലൊക്കെ ഈ പദവി നല്‍കിയിട്ടുണ്ടെന്നാണ് ഇതിനായി നല്‍കിയിരിക്കുന്ന ഔദ്യോഗിക വിശദീകരണം. ചൊവ്വാഴ്ചമുതല്‍ 15-ാംതിയ്യതി വെള്ളിയാഴ്ചവരെ അദ്ദേഹം തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മറ്റു ചില പരിപാടികളിലും പങ്കെടുക്കും.

2005ല്‍നടന്ന ശങ്കരരാമന്‍ വധക്കേസില്‍ സ്വാമികളെ പ്രതിചേര്‍ത്തിട്ടുണ്ട്. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗനയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+