ബിജെപി പോസ്ററില്‍ കമ്യൂണിസ്റ് നേതാക്കള്‍
തൃശ്ശൂര്‍: ഗുരുവായൂര്‍ സത്യഗ്രഹ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബിജെപി തയ്യാറാക്കിയ പോസ്ററില്‍ കമ്യൂണിസ്റ് നേതാക്കളായ എകെജി, പി കൃഷ്ണപ്പിള്ള എന്നിവരുടെ ചിത്രങ്ങള്‍.
പാലിയം-ഗുരുവായൂര്‍ നവോത്ഥാന യാത്രയുടെ ഭാഗമായി ബിജെപി നേതാവ് കല്യാണ്‍ സിംഗ് പങ്കെടുക്കുന്ന സമ്മേളനത്തിനായാണ് ബിജെപി കമ്യൂണിസ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച പോസ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം വഹിച്ച ഇവര്‍ ഹിന്ദു നവോത്ഥാന നായകരാണെന്നും കമ്യുണിസ്റുകാരായതില്‍പ്പിന്നെയാണ് ഇവര്‍ ഹിന്ദുവിരോധികളായിത്തീര്‍ന്നതെന്നുമാണ് ബിജെപി നല്‍കുന്ന വിശദീകരണം. എ.കെ.ജിയും കൃഷ്ണപിള്ളയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ തുടക്കമിട്ട ഹിന്ദു നവോത്ഥാനം തുടരുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായാണ് ഇവരുടെ പടങ്ങള്‍ പോസ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എ.കെ.ജിയെയും കൃഷ്ണപിള്ളയേയുമൊക്കെ വെറും കമ്മ്യൂണിസ്റ്റ് നേതാക്കളായി ചിത്രീകരിച്ച് ഗുരുവായൂര്‍, പാലിയം സത്യഗ്രഹങ്ങള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സ്വന്തമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇടതു പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഗുരുവായൂര്‍ സത്യഗ്രഹം നടക്കുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി രൂപം കൊണ്ടിട്ടില്ല. വിവേകാനന്ദനെയും ഗാന്ധിജിയെയും ആദ്യം ഡിവൈഎഫ്ഐയും സിപിഎമ്മും സമ്മേളന പോസ്ററികളില്‍ പതിച്ചതിനുള്ള മറുപടിയാണിതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
ആര്‍എസ്എസ് നേതാവ് മാധവ്ജി, സാമൂഹ്യ പരിഷ്കര്‍ത്താവായ കെ. കേളപ്പന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും പോസ്ററില്‍ ഉള്‍പ്പെടുത്തും. പാര്‍ട്ടിയുടെ ജില്ലാ നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് ഇടതുനേതാക്കളടക്കമുള്ളവരുടെ ചിത്രങ്ങള്‍ പതിച്ച പോസ്ററിന് അംഗീകാരം നല്‍കിയത്.












Click it and Unblock the Notifications