തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തഴഞ്ഞു: മുരളി
കോഴിക്കോട്: തിരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടുപിടിക്കാനും ജയിക്കാനും കൂട്ടുപടിയ്ക്കുകയും അത് കഴിഞ്ഞപ്പോള്‍ തഴയുകയുമാണ് എല്‍ഡിഎഫ് ചെയ്തതെന്ന് എന്‍സിപി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
കരുണാകരനെ അകറ്റി നിര്‍ത്തുന്നതിന്റെ കാരണം എല്‍ഡിഎഫ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്‍സിപിയെ പുറത്താക്കിക്കൊണ്ടുള്ള ഇടതുമുന്നണി യോഗതീരുമാനത്തിന് തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളത്തെക്കാര്യം എന്തായിരിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല.യുഡിഎഫില്‍ ചേരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമില്ല. എല്‍ഡിഎഫ് തീരുമാനം അപ്രതീക്ഷിതമായിരുന്നില്ല.
രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മാത്രേ അടുത്ത തിരഞ്ഞെടുപ്പ് വരുകയുള്ളു. ഈ സമയംകൊണ്ട് പാര്‍ട്ടിയെ പരമാവധി ശക്തിപ്പെടുത്താന്‍ വേണ്ടതെല്ലാം ചെയ്യും. ഇടത് ജനാധിപത്യ മതേതര കൂട്ടായ്മയായിത്തന്നെ എന്‍സിപി മുന്നോട്ടുപോകും- മുരളീധരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications