പൊതുടാപ്പുകളിലെ വെള്ളത്തിന് പണമീടാക്കും
കൊച്ചി: സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളില്‍ സുസ്ഥിര നഗര വികസന പദ്ധതി നടപ്പാക്കുന്നതിനായി എഡിബിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം പൊതുജലവിതരണ ടാപ്പുകള്‍ക്കും നികുതി ഈടാക്കും.
2007 മാര്‍ച്ചിനകം ഇതുനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇത്തരത്തില്‍ പൊതു ടാപ്പുകള്‍ക്ക് നികുതിയീടാക്കുന്നതുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് മറ്റുവിഭാഗങ്ങള്‍, നഗര, ഗ്രാമ ഭരണ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ മേല്‍നോട്ടത്തില്‍ ഒരു റോഡ്മാപ് തയ്യാറാക്കാനും കരാറില്‍ ആവശ്യപ്പെടുന്നുണ്ട്.
മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പണം ഈടാക്കുന്നതിനായി ഒരു വര്‍ഷത്തിനുള്ളില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക, ജലവിതരണത്തിനു വേണ്ട ഫണ്ടിന്റെ അപര്യാപ്തത നികത്തുന്നതിനായി സേവന നികുതി വഴിയോ മറ്റു മാര്‍ഗങ്ങള്‍ വഴിയോ വരുമാനം കണ്ടെത്തുക, അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്ന പക്ഷം കോര്‍പ്പറേഷനുകള്‍ എഡിബിക്ക് അതിനുള്ള ചാര്‍ജ് നല്‍കുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍.
ഡിസംബര്‍ എട്ടിന് വെള്ളിയാഴ്ചയാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മിഷണറര്‍ ദില്ലിയില്‍വെച്ച് കരാറില്‍ ഒപ്പിട്ടത്. 2011 ഡിസംബറില്‍ പൂര്‍ത്തിയാകുന്നവിധത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കുടിവെള്ളത്തിന് നികുതിയേര്‍പ്പെടുത്തുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളുടെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications