വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഫാര്‍മേസ് റിലീഫ് ഫോറം ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താല്‍ ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ ആരംഭിച്ചു.
കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഫോറം ജില്ലാ സെക്രട്ടറി കെ. ടി റോബര്‍ട്ട് കളക്ടറേറ്റ് പടിക്കല്‍ പത്തു ദിവസമായി നടത്തിവരുന്ന നിരാഹാര സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
സിപിഐ-എംഎല്‍, പോരാട്ടം തുടങ്ങി വിവിധ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നുമുതലാണ് റോബര്‍ട്ട് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.
ഈയിടെ വയനാട്ടിലെത്തിയ റവന്യൂ മന്ത്രി കെ. പി രാജേന്ദ്രന്‍ പ്രശ്ന പരിഹാരത്തിനായി ഫോറം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിന് പുറമെ കര്‍ഷകര്‍ക്ക് നീരയുല്‍പ്പാദനത്തിന് അനുമതി നല്‍കണമെന്ന ആവശ്യവും ഫോറം മുന്നോട്ടുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications