വിപ്രോയും കേദന്‍സും പുതിയ ധാരണയിലെത്തി
ബാംഗ്ലൂര്‍: വിപ്രോ ടെക്നോളജീസിസ് ഇലക്ട്രോണിക് ഡിസൈന്‍ രംഗത്തെ പ്രമുഖകമ്പനിയായ കേദന്‍സ് ഡിസൈന്‍ സിസ്റവുമായി ധാരണയിലെത്തി. ചേര്‍ന്ന് ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക ധാരണയുണ്ടാക്കി.
വിപ്രോയുടെ വിഎല്‍സിഐ, സിസ്റം ഡിസൈന്‍ സെര്‍വീസസ് എന്നീ വിഭാഗങ്ങളിലാണ് കേദന്‍സിന്റെ സഹകരണമുണ്ടാകുക. പ്രവര്‍ത്തനക്ഷമത ഉയര്‍ത്തുകയും ചിലവ് കുറയ്ക്കുകയും ചെയ്യുകയാണ് പുതിയ ധാരണയുടെ ലക്ഷ്യം.
ഇതിനായി വിപ്രോ കേദന്‍സില്‍ നിന്ന് പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുകയും അത് പ്രത്യേക വിഭാഗങ്ങളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇതുവഴി ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉത്പന്നങ്ങളുടെ വികസനം സാധ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് വിപ്രോയുടെ വിഎല്‍എസ്ഐ സിസ്റം ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡന്റ് എ. വാസുദേവന്‍ പറഞ്ഞു.
ഈ രീതിയില്‍ വിപ്രോയ്ക്ക് നല്‍കുന്ന പിന്തുണ നല്ലരീതിയില്‍ മുന്നോട്ട്കൊണ്ടുപോകുമെന്നും ഇലക്രോണിക്സ് ഡിസൈന്‍ രംഗത്ത് വിചാരിച്ച രീതിയിലുള്ള വിജയം സ്വന്തമാക്കാന്‍ വിപ്രോയെ സഹായിക്കുമെന്നും കേദന്‍സ് ഡിസൈന്‍ സിസ്റം കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ജസ്വിന്തര്‍ അഹൂജ പറഞ്ഞു.












Click it and Unblock the Notifications