റിയാന്‍ സ്റുഡിയോയില്‍ ഹൈടെക് ടീമിന്റെ പരിശോധന
കൊച്ചി: ഐജി ടോമിന്‍ ജെ. തച്ചങ്കരിയുടെ ഭാര്യ അനിതയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ റിയാന്‍ സ്റുഡിയോയില്‍ പൊലീസിന്റെ ഹൈടെക് ടീം പരിശോധന നടത്തി. സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഹൈടെക് വിഭാഗത്തിലെ നാലംഗ സംഘമാണ് തിങ്കളാഴ്ച സ്റുഡിയോയിലെത്തിയത്.
വര്‍ക്ക് ഓര്‍ഡര്‍ ലഭിക്കാതെ അനധികൃതമായി ഇവിടെ സിഡികള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംഘമെത്തിയത്. പരിശോധന ചൊവ്വാഴ്ചയും തുടരും.
അതേ സമയം ഇപ്പോള്‍ നടക്കുന്നത് പരിശോധനാ നാടകമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വ്യാജ സിഡി നിര്‍മാണം നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവുകള്‍ കമ്പ്യൂട്ടറുടെ ഹാര്‍ഡ് ഡിസ്കുകളില്‍ നിന്ന് മായ്ച്ചുകളയാന്‍ വേണ്ട സമയം നല്‍കിയതിനു ശേഷമാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.
നേരത്തെ തന്നെ ഇവിടെ നിന്ന് സിഡികള്‍ കടത്തിയതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications