Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുതീരുമാനം പ്രതീക്ഷിച്ചിരുന്നു: കെ. കരുണാകരന്‍

തിരുവനന്തപുരം: എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം മുമ്പേ പ്രതീക്ഷിച്ചതാണെന്ന് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്‍.

എത്രതല്ലിയാലും ഞാന്‍ നന്നാകില്ലെന്ന അനന്തരവന്റെ മനോഭാവമാണ് ഇടതുമുന്നണിയുടേത്. തന്നെ തുടര്‍ച്ചയായി ഒഴിവാക്കുന്നതിന്റെ കാരണമെന്താണെന്നത് അന്വേഷിക്കേണ്ട കാര്യമാണ്. പുറത്താക്കിയ തീരുമാനത്തിന് പിന്നില്‍ സിപിഎമ്മിന്റെ നിലപാടാണോ സിപിഐയുടെ നിലപാടാണോ എന്ന കാര്യം അന്വേഷിച്ചിട്ടില്ല- കരുണാകരന്‍ പറഞ്ഞു.

എന്‍സിപിയെ പുറത്താക്കിക്കൊണ്ടുള്ള ഇടതമുന്നണിതീരുമാനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയില്‍ ഇപ്പോള്‍ കക്ഷികള്‍ തമ്മില്‍ പോരാടുകയാണ്. അഴിമതി ഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭരണത്തിന് നേതൃത്വം നല്‍കുന്ന ആള്‍തന്നെ അത് വിളിച്ചുപറയുന്നത് കഷ്ടമാണ്.

തിരുവമ്പാടിയില്‍ പ്രചാരണത്തിന് വരണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. പുറത്താക്കിക്കൊണ്ട് പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് വരെ ഇടുതുമുന്നണിയിലെ അംഗമായിരുന്നു എന്‍സിപി. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ അവരെ സഹായിക്കുന്ന നിലപാടെടുത്തു.

ഇടതുമുന്നണിയില്‍നിന്ന് പുറത്താക്കിയെന്ന് കരുതി എന്‍സിപി വെറുതെയിരിക്കാന്‍ പോകുന്നില്ല. എന്തു നിലപാട് സ്വീകരിക്കണമെന്ന് ആലോചിച്ച് തീരുമാനിയ്ക്കും- അദ്ദേഹം വ്യക്തമാക്കി.

മൂന്നാമതൊരു മുന്നണിയ്ക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യത്തിന് കാത്തിരുന്നു കണ്ടോളൂ എന്നായിരുന്നു കരുണാകരന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+