ഇടതുമുന്നണി യോഗം തുടരുന്നു
തിരുവനന്തപുരം: ഇടതുമുന്നണി യോഗം ചൊവാഴ്ചയും തുടരുന്നു. ഋഷിരാജ് സിംഗ് പ്രശ്നം, എ.ഡി.ബി വായ്പ തുടങ്ങിയ വിവാദവിഷയങ്ങളെ കുറിച്ച് യോഗത്തില്‍ ഉച്ചക്കു ശേഷം ചര്‍ച്ച ചെയ്യും.
വിവാദവിഷയങ്ങളൊന്നും ഉച്ച വരെയുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും മന്ത്രിസഭയുടെ അടുത്ത ഒരു വര്‍ഷത്തെ കര്‍മപദ്ധതിയെ കുറിച്ചാണ് ചര്‍ച്ച ചെയ്തെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുക്കാതിരുന്ന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ചൊവാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തു. രാവിലെ 11 മണി മുതല്‍ അദ്ദേഹം യോഗത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications