പിണറായി എന്‍സിപിയോട് മാപ്പ് പറയണം: എം. വി രാഘവന്‍
കണ്ണൂര്‍: എന്‍സിപിയോട് എല്‍ഡിഎഫ് കാണിച്ച മര്യാദകേടിന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാപ്പുപറയണമെന്ന് മുന്‍മന്ത്രി എം. വി രാഘവന്‍.
എന്‍സിപി പിന്തുണയോടെ ലഭിച്ച തിരുവമ്പാടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍സിപിയെ പുറത്താക്കിക്കൊണ്ടുള്ള ഇടതുമുന്നണി തീരുമാനം വഞ്ചനയും മര്യാദകേടുമാണ്. തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ ഇടതു നേതാവ് ജയിച്ച്ത് എന്‍സിപി പിന്തുണയോടെയാണ്.
സിപിഎമ്മിന് പാര്‍ട്ടിയെന്ന നിലയിലുള്ള തന്റേടം നഷ്ടപ്പെട്ടിരിക്കുന്നു. പറഞ്ഞ വാക്ക് പാലിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല- രാഘവന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications