Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപി യോഗം ഡിസംബര്‍ 16ന്

തിരുവനന്തപുരം: എന്‍സിപിയുടെ സംസ്ഥാന നേതാക്കള്‍ ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പാര്‍ട്ടി സംസ്ഥാനം അധ്യക്ഷന്‍ കെ. മരളീധരന്‍ അറിയിച്ചു. ഇടുതുമുന്നണിയില്‍ നിന്ന് പാര്‍ട്ടിയെ പുറത്താക്കിയതടക്കമുള്ള വിഷയങ്ങളെപ്പറ്റിയും തുടര്‍നടപടികളെപ്പറ്റിയും ചര്‍ച്ചചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

ഇക്കാര്യത്തില്‍ പെട്ടെന്നുള്ള ഒരു തീരുമാനത്തിന്റെ ആവശ്യമില്ലെന്നും അതുകൊണ്ട് തന്നെ വളരെ വിശദമായി ചര്‍ച്ചചെയ്ത് മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.

നവംബര്‍ 12ന് ഡിഐസി എന്‍സിപിയുമായി ലയിച്ചതിന് ശേഷമുണ്ടായ പ്രത്യേക രാഷ്ട്രീയ അന്തരീക്ഷം കണക്കിലെടുത്താണ് എന്‍സിപിയെ മുന്നണിയില്‍ നിന്ന് പുറത്താക്കുന്നതെന്നായിരുന്നു പാര്‍ട്ടിയെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനത്തിന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയ്ക്കായി കരുണാകരനടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയതില്‍ ഒരു അപാകതയുമില്ലെന്നും അന്നത്തെ നിലവെച്ച് മുന്നണിയിലെ അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടെ കടമായായിരുന്നു അതെന്നും മരളീധരന്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഇടതുമുന്നണി തങ്ങളുടെ അഭിപ്രായം ആരാഞ്ഞിട്ടില്ലെന്നും ഇതിന്റെ പേരില്‍ ഒരു വിശദീകരണവും തന്നിട്ടില്ലെന്നും എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് സിറിയക് ജോണ്‍ പറഞ്ഞു.

ഇടതു തീരുമാനം എന്‍സിപിയില്‍ ഒരു തരത്തലിമുള്ള മാറ്റങ്ങളും ഉണ്ടാക്കുകയില്ലെന്നും ഇപ്പോള്‍ നിലവിലുള്ള നയങ്ങളും പരിപാടികളുമായി പാര്‍ട്ടിമുന്നോട്ട് പോകുമെന്നും എന്‍സിപി എക്സിക്യൂട്ടീസ് അംഗം എ. കെ ശശിധരന്‍ എംഎല്‍എ പറഞ്ഞു.

ദേശീയ നേതൃത്വവുമായി ആലോചിച്ച് ഭാവിതീരുമാനങ്ങളെടുക്കുമെന്നും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഇടുതുജനാധിപത്യ മതേതര സംഘടനയായിത്തന്നെ പാര്‍ട്ടി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+