പാലക്കാട് നഗരസഭ: അവിശ്വാസ പ്രമേയം പാസായി
പാലക്കാട്: പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതുമുന്നണി പിന്തുണച്ചതോടെ ബിജെപി നേതാവ് എസ്.ആര്‍ സുബ്രഹ്മണ്യന് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം നഷ്ടമായി.
തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ച പ്രമേയം 33 വോട്ടുകളുടെ പിന്തുണയോടെയാണ് പാസാക്കിയത്. അമ്പതംഗ കൗണ്‍സിലിലെ യുഡിഎഫിന്റെ 18ഉം എല്‍ഡിഎഫിന്റെ 15ഉം അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ബിജെപിയിലെ 17 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
പ്രമേയം പാസാകന്‍ 26 അംഗങ്ങളും പിന്തുണമാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിടാതെയും ഹൈക്കോടതിയെ സമീപിച്ചും വിവാദങ്ങളുണ്ടാക്കിയ നഗരസഭാ അധ്യക്ഷയും യുഡിഎഫ് അംഗവുമായ വി. ദേവയാനിയും പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
നേരത്തെ യുഡിഎഫ് പാസാക്കിയ അവിശ്വാസ പ്രമേയം കാലഹരണപ്പെട്ടതിനാലാണ് പുതിയത് കൊണ്ടുവന്നത്.












Click it and Unblock the Notifications