പൊലീസ് റെയ്ഡ്: വെല്‍ഗേറ്റ് ഡയറക്ടര്‍ ഹര്‍ജി നല്‍കി
കൊച്ചി: വ്യാജ സിഡിക്കേസില്‍ തനിക്കെതിരെ പൊലീസ് തയ്യാറാക്കിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവന്തപുരം വെല്‍ഗേറ്റ് വീഡിയോസ് ഡയറക്ടര്‍ കെ. പി വര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
നവംബര്‍ 30നാണ് തിരുവനന്തപുരത്തെ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. മാധ്യമങ്ങളെ അറിയിച്ചശേഷമാണ് ഐജിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനെത്തിയതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
18 ലക്ഷം രൂപവിലവരുന്ന 9,636 സിഡികളും കാസറ്റുകളുമാണ് പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്കയച്ചിരിക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം സിഡികള്‍ തിരിച്ചുനല്‍കാന്‍ നടപടിയുണ്ടാകണമെന്നും വ്യാജ സിഡിനിര്‍മ്മാണം തടയാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.












Click it and Unblock the Notifications