പിഎസ്സി അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി
കോഴിക്കോട്: പിഎസ്സി അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. അടുത്ത മാസം 27 മുതല്‍ ഈ സംവിധാനം നിലവില്‍വരും.
ഇതിന്റെ പരീക്ഷണ നടപടികള്‍ ചൊവാഴ്ച മുതല്‍ ആരംഭിക്കുമെന്ന് പിഎസ്സി ചെയര്‍മാന്‍ സലാഹുദീന്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കമ്മിഷന്റെ എന്ന വെബ്സൈറ്റിലാണ് അപേക്ഷാഫോറം ലഭിക്കുക. ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ചും കമ്മിഷന്‍ ആലോചിക്കുന്നുണ്ട്. നേരത്തെ സംഭവിച്ച തെറ്റുകള്‍ മൂല്യനിര്‍ണയത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കും.
ഇത്തരത്തില്‍ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ക്വസ്റ്യന്‍ ബാങ്ക് ഉണ്ടാക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് പിഎസ്സി ഇപ്പോള്‍. എന്നാലിതെല്ലാം ഘട്ടംഘട്ടമായേ നടപ്പാക്കാനാവൂവെന്ന് അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍ വിവാദത്തിലൂടെ കമ്മിഷന് കളങ്കമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications