റിയാന്‍ സ്റുഡിയോയ്ക്കെതിരെ സിനിമാ സംഘടനകള്‍
കൊച്ചി: വ്യാജ സിഡി നിര്‍മ്മാണ വിവാദത്തില്‍ അകപ്പെട്ട് കൊച്ചിയിലെ റിയാന്‍ സ്റുഡിയോയെ ബഹിഷ്കരിക്കാന്‍ മലയാള സിനിമാരംഗത്തെ വിവിധ സംഘടനകള്‍ തീരുമാനിച്ചു.
കൊച്ചിയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗത്തിലാണ് ഐജി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള സ്റുഡിയോ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
കേസന്വേഷണം പൂര്‍ണമാകുന്നത് വരെ നിരോധനം തുടരും. സ്റുഡിയോയില്‍ വ്യാജ സിഡി നിര്‍മ്മാണം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നിരോധനം പിന്‍വലിയ്ക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, അമ്മ, മാക്ട പ്രതിനിധികള്‍ എന്നിവരെല്ലാം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
വ്യാജ സിഡിയുമായി ബന്ധപ്പെട്ട് റിയാനില്‍ നിന്നും പിടിച്ചെടുത്ത സിഡികളുടെ വര്‍ക്ക് ഓഡറുമായി ബന്ധപ്പെട്ട് സ്റുഡിയോ അധികൃതര്‍ നല്‍കിയ രേഖകളുടെ വിശദാംശങ്ങള്‍ അറിയാന്‍ പൊലീസ് ബുധനാഴ്ച ചെന്നൈയ്ക്ക് പോകുന്നുണ്ട്. പകര്‍പ്പവകാശ അനുമതി നേടിയവരെ നേരിട്ട് കണ്ട് പൊലീസ് തെളിവെടുക്കും.












Click it and Unblock the Notifications