കരുണാകരന് എല്ലാ മണ്ഡലത്തിലും വോട്ടുണ്ട്: വെള്ളാപ്പള്ളി
തിരുവനന്തപുരം: കെ.കരുണാകരന് എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടുണ്ടെന്ന് എന്‍സിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
തിരുവനന്തപുരം, തിരുവമ്പാടി ഉപതിരഞ്ഞെടുപ്പുകളില്‍ കരുണാകരന്റെ സഹായം ഇടതുമുന്നണിക്ക് ഗുണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഇടതുമുന്നണിയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് വലിയ വലിയ ആളുകളാണ് അഭിപ്രായം പറയേണ്ടതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പശ്ചിമബംഗാളിലെ പോലെ ഭരണം തുടര്‍ന്നുകൊണ്ടുപോകാന്‍ കരുണാകരന്റെ സഹായം ഇടതുമുന്നണിക്ക് പ്രയോജനപ്പെടുത്താമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
കരുണാകരന്റെ വീട്ടില്‍ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. എല്ലാ കാര്യങ്ങളും സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമൊന്നുമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.












Click it and Unblock the Notifications