Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് റെയ്ഡ്: സിഡി ലൈബ്രറിയുടമകള്‍ നിരാഹാര സമരം നടത്തും

കൊച്ചി: വ്യാജ സിഡി നിരോധനം എന്നപേരില്‍ സംസ്ഥാനത്തെ വിവിധ വീഡിയോ ലൈബ്രറികളില്‍ പൊലീസ് നടത്തിയ റെയ്ഡുകളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വീഡിയോ ലൈബ്രറി ഉടമകള്‍ 13ന് സെക്രട്ടേറിയറ്റിന് മുന്നില്‍ 24 മണിക്കൂര്‍ നിരാഹര സമരം നടത്തുമെന്ന് കേരള വീഡിയോ ലൈബ്രറി അസോസിയേഷന്‍ അറിയിച്ചു.

പ്രതിഷേധ സൂചകമായി അന്നേ ദിവസം സംസ്ഥാനത്തെ മുഴുവന്‍ വീഡീയോ ലൈബ്രറികളും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം. ബഷീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ലൈബ്രറി ഉടമകളെ ജീവിക്കാന്‍ അനുവദിക്കുക, വ്യാജ സിഡി നിര്‍മ്മാതാക്കളെ അറസ്റു ചെയ്യുക എന്നീ അവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.

വ്യാജ സിഡി റെയ്ഡിന്റെ പേരില്‍ മാന്യമായി സ്ഥാപനം നടത്തുന്നവരെ പീഡിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സംസ്ഥാനത്തെ 30,000ഓളം വരുന്ന സിഡി ലൈബ്രറി ഉടകള്‍ പൊലീസ് നടപടികളെ ഭയന്ന് കടകള്‍ അടച്ചിടേണ്ടുന്ന സ്ഥിതി നേരിടുകയാണ്. ഇത് ഈ മേഖലയെ ആശ്രയിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിയ്ക്കും.

ഐജി ടോമിന്‍ തച്ചങ്കരിയുള്‍പ്പെടെയുള്ള ഉന്നതര്‍ ഇത്തരം കേസുകള്‍ അട്ടിമറിയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+