കെട്ടിടനിര്‍മ്മാണത്തിനിടെ അപകടം: 5തൊഴിലാളികള്‍ മരിച്ചു
ബാംഗ്ലൂര്‍: സോഫ്റ്റ്വേര്‍ കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസിന്റെ ക്യാംപസില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു.
ബുധനാഴ്ച രാവിലെ ഇലക്ട്രോണിക് സിറ്റി ക്യാപസില്‍ നടക്കുന്ന കെട്ടിടനിര്‍മ്മാണത്തിനിടെയാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവര്‍ എവിടത്തുകാരാണെന്ന കാര്യം വ്യക്തമായിട്ടില്ല.
90അടി ഉയരമുള്ള കെട്ടിടത്തില്‍ സ്ഥാപിക്കുന്നതിനുള്ള ചില്ല് താഴെ നില്‍ക്കുന്ന തൊഴിലാളികളുടെ മേല്‍ വീഴുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കരാറുകാരുടെ അനാസ്ഥയ്ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞയാഴ്ച ബയോടെക് കമ്പനിയായ ബയോകോണില്‍ കെട്ടിടനിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications