മൂടല്‍ മഞ്ഞ്: ദില്ലിയില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു
ദില്ലി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ തലസ്ഥാനത്ത് വ്യോമഗതാഗതം നിലച്ചതിനെത്തുടര്‍ന്ന് ഒട്ടേറെ യാത്രക്കാര്‍ ദുരിതത്തിലായി. റണ്‍വേകള്‍ രാവിലെ 6.05 മുതല്‍ 7.20 വരെ അടച്ചിടേണ്ടി വന്നു.
മിക്ക വിമാനങ്ങള്‍ക്കും സമയത്ത് പുറപ്പെടാനോ ഇറങ്ങാനോ കഴിഞ്ഞില്ല. സൂര്യോദയം കഴിഞ്ഞ് അല്‍പ സമയത്തിന് ശേഷം മൂടല്‍ മഞ്ഞ് മാറിയതിന് ശേഷമാണ് വിമാന സര്‍വീസ് സാധാരണ നിലയിലായത്. മൂടല്‍ മഞ്ഞ് കാരണം തീവണ്ടിസര്‍വീസുകളും പതിവിലധികം വൈകിയിരുന്നു.
ശൈത്യ കാലത്ത് വ്യോമഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി 19 ആഭ്യന്തര ഷെഡ്യൂളുകല്‍ നിര്‍ത്തിവെയ്ക്കാന്‍ വ്യോമയാനമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.
വടക്കേ ഇന്ത്യയിലെ പലഭാഗങ്ങളിലും അതി ശൈത്യം തുടരുകയാണ്. ദില്ലി, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെ താപനില മൈനസ് 4ഡിഗ്രിവരെ താണിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ദില്ലിയില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
മഞ്ഞുവീഴ്ചയ്ക്കൊപ്പം വീശുന്ന തണുത്തകാറ്റും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ദില്ലിയില്‍ രണ്ടുദിവസം കൂടി ഇതേനില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.












Click it and Unblock the Notifications