ആക്രമണത്തിന്റെ 5ാം വാര്‍ഷികം: നേതാക്കള്‍ ആദരാഞ്ജലയര്‍പ്പിച്ചു
ദില്ലി: പാര്‍ലമെന്‍് ആക്രമണത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ദില്ലിയില്‍ നടന്നു. ലോക് സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, ഭൈറോണ്‍ സിംഗ് ശെഖാവത്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി തുടങ്ങി വിവിധ നേതാക്കള്‍ 2001 ഡിസംബര്‍ 13ന് നടന്ന ആക്രമണത്തില്‍ മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
ഇതിനിടയില്‍ ആക്രമണത്തില്‍ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ രാഷ്ട്രപതിയ്ക്കു തിരിച്ചുനല്‍കി.
മരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സഹായം എന്ന നിലയ്ക് പ്രഖ്യാപിച്ചിരുന്ന പെട്രോള്‍ പമ്പുകള്‍ അനുവദിയ്ക്കാനുള്ള നടപടി അഞ്ചുവര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ചാണ് വിധവകള്‍ മെഡല്‍ തിരിച്ചുനല്‍കിയിരിക്കുന്നത്.
മാത്രമല്ല ആക്രമണക്കേസിലെ പ്രതി മുഹമ്മദ് അഫ്സിലിന്റെ ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതിലും ഇവര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അഫ്സലിനെ എതിര്‍ത്തും അനുകൂലിച്ചും പാര്‍ലമെന്റിന് പുറത്ത് പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടയില്‍ അഫ്സല്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ എത്രയും പെട്ടന്ന് തീര്‍പ്പികല്‍പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കേന്ദ്രസര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ധം ശക്തമാക്കുകയാണ്.
ബുധനാഴ്ച തന്നെ ഈ ആവശ്യം അവര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. 2001 ഡിസംബര്‍ 13ന് നടന്ന ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications