Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി കരാര്‍: വ്യവസ്ഥകള്‍ പുനപരിശോധിയ്ക്കമെന്ന് വി.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നഗരസഭകളില്‍ സുസ്ഥിര നഗര വികസന പദ്ധതി നടപ്പാകുന്നതിനായി എഡിബിയുമായി ഒപ്പുവെച്ച വായ്പാ കരാറിലെ വിവാദവ്യവസ്ഥകള്‍ പുനപരിശോധിയ്ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

കരാറിലെ ജനവിരുദ്ധ വ്യവസ്ഥകളോട് തനിയ്ക്ക് എതിര്‍പ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഇതേ പദ്ധതിയ്ക്കായി എഡിബി വായ്പ എടുക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഇടതുപക്ഷം ഭരണത്തിലേറിയപ്പോള്‍ നിലപാടുകള്‍ കാറ്റില്‍പ്പറത്തി എഡിബിയുമായി കരാറില്‍ ഒപ്പുവെച്ച നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

ഇതിന്റെ പേരിലുള്ള ജാള്യത മറച്ചുവെയ്ക്കാന്‍ മുഖ്യമന്ത്രി നാടകം കളിയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച കുറ്റപ്പെടുത്തിയിരുന്നു. യുഡിഎഫിന്റെ കാലത്ത് എഡിബി മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ ഒരു വ്യത്യാസവും വരുത്താതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

എന്നല്‍ മുഖ്യമന്ത്രിയായ തനിയ്ക്ക് ഇക്കാര്യത്തില്‍ അറിവില്ലെന്ന് വി.എസ് തുറന്ന് സമ്മതിയ്ക്കുകയും ചെയ്തിരുന്നു. കുടിവെള്ളത്തിന്പോലും നികുതിഈടാക്കിക്കൊണ്ടുള്ള വികസന പദ്ധതിയ്ക്കെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കരാറിലെ വിവാദ വ്യവസ്ഥകള്‍ പുനപരിശോധിയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+