കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂര്‍ പൊതുപണിമുടക്ക് ബുധനാഴ്ച അര്‍ദ്ധരാത്രിമുതലാരംഭിയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന തടയുക, പട്ടണപ്രദേശങ്ങളിലെ തൊഴിലില്ലായ്മ തടയുന്നതിനായി നഗര തൊഴിലുറപ്പ് ബില്‍ പാസാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയന്‍ സ്പോണ്‍സറിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14 വ്യാഴാഴ്ച അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു.

24മണിക്കൂര്‍ പണിമുടക്ക് ബുധനാഴ്ച അര്‍ദ്ധരാത്രിമുതലാരംഭിയ്ക്കും. പുറംജോലിക്കരാര്‍, കരാര്‍ തൊഴില്‍ എന്നിവ നിര്‍ത്തലാക്കുക, എയര്‍പോര്‍ട്ട്, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവയുടെ സ്വകാര്യ വല്‍ക്കരണം തുടങ്ങിയവയില്‍ നിന്ന് പിന്മാറുക എന്നീ ആവശ്യങ്ങളും കമ്മറ്റി മുന്നോട്ടുവച്ചിട്ടുണ്ട്.

പാല്‍, പത്രം, ആശുപത്രി, ജലവിതരണം തുടങ്ങി അവശ്യസര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ ശബരി മലതീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്കും രാജ്യാന്തര ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ടവരെയും പണിമുടക്ക് ബാധിയ്ക്കില്ല.

കേന്ദ്ര, സംസ്ഥന ജീവനക്കാര്‍, ഇന്‍ഷുറന്‍സ്, ബാങ്കിംഗ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, തപാല്‍ വകുപ്പ് ജീവനക്കാര്‍ എന്നിവരുടെയെല്ലാം യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X