കൊച്ചിയില്‍ 31കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചു
കൊച്ചി: ബുധനാഴ്ച പുലര്‍ച്ചെ എംജി റോഡില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ ഒരു കാറില്‍ നിന്നും 31കിലോഗ്രാംവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് മലയാളിയായ കാര്‍ഡ്രൈവറെയും മൂന്ന് മുംബൈ സ്വദേശികളെയും പൊലീസ് കസ്റഡിയിലെടുത്തു. ഡ്രൈവര്‍ വര്‍ഗീസ്, നിജാസ് സോളങ്കി, വിനേശ് മേത്ത, പങ്കജ് സോളങ്കി എന്നിവരാണ് പിടിയിലായത്.
പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രതികളെ എംജി രോഡില്‍ ജോസ് ജംങ്ഷനില്‍ നിന്നും സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. കാര്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഇവര്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് വാഹനം പരിശോധിച്ചത്.
ഏറണാകുളത്തെ ചിലജ്വല്ലറികളില്‍ വിതരണം ചെയ്യുന്നതിനാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് പിടിലായവര്‍ പൊലീസില്‍ പറഞ്ഞത്. മോതിരം, കമ്മല്‍, വാച്ച് തുടങ്ങിയവയാണ് ആഭരണങ്ങളില്‍ അധികവും.
സ്വര്‍ണം കൊണ്ടുവരാന്‍ വ്യക്തമായ രേഖകള്‍ കൈവശമുണ്ടെന്നും വര്‍ഷങ്ങളായി ഈ ജോലി ചെയ്യുന്നതാണെന്നും ഇവര്‍ അവകാശപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്കുശേഷം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അറസ്റുരേഖപ്പെടുത്തിയ ശേഷം ഇവരെ എന്‍ഫോസ്മെന്‍ര് അധികൃതര്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
19ന് രാഷ്ട്രപതി നഗരത്തില്‍ എത്തുന്നതിന്റെ ഭാഗമായി ഇവിടെ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വാഹന പരിശോധന നടത്തുന്നത്.












Click it and Unblock the Notifications