ഗുണ്ടാ നിയമം: ഓഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി
തിരുവനന്തപുരം: ഭേദഗതിവരുത്തി തയ്യാറാക്കിയിരിക്കുന്ന ഗുണ്ടാ വിരുദ്ധ ഓഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ പ്രതിരോധ കുത്തിവെയ്പിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 50,000രൂപ സഹായധനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
വ്യാജ സിഡി പ്രശ്നം അന്വേഷിക്കാന്‍ വൈകിയിതനെക്കുറിച്ച് പരിശോധിച്ചുവരുകയാണ്. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം നികത്താനാകില്ലെന്നും അധികബാധ്യത വന്നിരിക്കുന്നതിനാല്‍ വൈദ്യുതി ചാര്‍ജ് കൂട്ടുന്നകാര്യത്തില്‍ ബോര്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നില്ലെന്ന പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി.എസ് അറിയിച്ചു.


Click it and Unblock the Notifications