കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് സേനാ വിഭജനം: എല്‍ഡിഎഫ് അംഗീകാരം നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവന്തപുരം: സംസ്ഥാന പൊലീസ് സേനയെ ക്രമസമാധാന പാലനത്തിനും കുറ്റ്വാനേഷണത്തിനുമുള്ള രണ്ടുവിഭാഗങ്ങളായി തിരിക്കണമെന്ന കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശത്തിന് ചൊവ്വാഴ്ച സമാപിച്ച ഇടതുമുന്നണി സംസ്ഥാന സമിതി യോഗം അംഗീകാരം നല്‍കി.

ഗുണ്ടാ നിയമം ഉടന്‍തന്നെ പരിഷ്കരിച്ചു നടപ്പാക്കാനും യോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ഇതിനൊപ്പം സംസ്ഥാനത്തെ റോഡു വികസനത്തിനുള്ള കെഎസ്ടിപി കരാന്‍ പുതുക്കിനല്‍കാനും യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

യോഗത്തില്‍ വിഷയമായേക്കുമെന്ന് കരുതിയ ഋഷിരാജ് സിംഗ് പ്രശ്നം അടക്കമുള്ള വിവാദ വിഷയങ്ങളൊന്നും ചൊവ്വാഴ്ച ചര്‍ച്ചയ്ക്കുവന്നില്ല. ചില കാര്യങ്ങളില്‍ തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അത് തുറന്ന് ചര്‍ച്ചചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിയ്ക്കുന്നില്ലെന്ന് സിപിഐ നേതൃത്വം യോഗത്തില്‍ അറിയിച്ചു. സിപിഎമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് തീരുമാനം.

ഗുണ്ട ഓഡിനന്‍സില്‍ വ്യാജ സിഡി മാഫിയയ്ക്കെതിരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പൊലീസ് സേനയുടെ അംഗബലം കൂട്ടാന്‍ എആര്‍ ക്യാംപില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തും.

ജയിലുകളില്‍ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം തടയാന്‍ മൊബൈല്‍ ജാമറുകള്‍ ഘടിപ്പിക്കും. കൊച്ചി, കോഴിക്കോട് നഗരങ്ങളിലും ഡിഐജിയുടെ കീഴില്‍ കമ്മിഷണറേറ്റുകള്‍ രൂപീകരിയ്ക്കും. ഈ മേഖലകള്‍ ഡിഐജിയില്‍ നിന്ന് മാറ്റി ഐജിയുടെ കീഴിലാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X