ജയേന്ദ്രസരസ്വതിയ്ക്ക് സര്‍ക്കാര്‍ അതിഥി പദം നല്‍കിയതിനെതിരെ പരാതി
തിരുവനന്തപുരം: ശങ്കരരാമന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയേന്ദ്ര സരസ്വതിയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അതിഥി പദം നല്‍കിയതിനെക്കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പരാതി.
യു ജഡ്ജ് എന്ന സംഘടനയുടെ പ്രസിഡന്റ് വി. രാധാകൃഷ്ണനാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ഒരു വ്യക്തിയെ ആദരിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് പരാതിക്കാരന്‍ ആരോപിയ്ക്കുന്നു.
ഇത്തരം ഒരു വീഴ്ച വരുത്തിയപ്രോട്ടോകോള്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications