ഋഷിരാജ് സിംഗ് പ്രശ്നം: ഡിജിപി കോടിയേരിയ്ക്ക് വിശദീകരണം നല്‍കി
തിരുവനന്തപുരം: ഐജി ഋഷിരാജ് സിംഗിനെ ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയ സംഭവത്തില്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് വിശദീകരണം നല്‍കി.
ചൊവ്വാഴ്ച രാത്രിയാണ് ഡിജിപി റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് കൈമാറിയിത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയിക്ക് നല്‍കിയ അതേവിശദീകരണം തന്നെയാണ് ആഭ്യന്തരമന്ത്രിയ്ക്കും നല്‍കിയതെന്നാണ് അറിവ്.
ഋഷിരാജ് സിംഗ് തങ്ങളെ അറിയിക്കാതെ വ്യാജ സിഡി റെയ്ഡ് നടത്തുന്നതായി ക്രമസമാധാന ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ റിയാന്‍ സ്റുഡിയോയില്‍ റെയ്ഡ് നടത്തുന്നതിന്റെ തലേദിവസം തന്നെ ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ സ്ഥാനത്തുനിന്നും സിംഗിനെ മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തരവിറങ്ങിയത് റിയാന്‍ സ്റുഡിയോയില്‍ റെയ്ഡ് നടത്താന്‍ ഋഷിരാജ് എത്തിയതിന് പിന്നാലെയാണ്. ഇങ്ങനെയാണ് ഡിജിപിയുടെ വിശദീകരണം.
റെയ്ഡ്് തടസ്സപ്പെടുത്താന്‍ താന്‍ ഒരു തരത്തിലും ശ്രമിച്ചിട്ടില്ലെന്നും ഡിജിപി മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയും ഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
ആഭ്യന്തരസെക്രട്ടറി കെ.ജെ മാത്യു, ഇന്റലിജന്‍സ് എഡിജിപി ജെക്കബ് പുന്നൂസ്, മറ്റ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും മന്ത്രിഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയും ബുധാനഴ്ച വൈകീട്ട് കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാജ സിഡി വിവാദത്തിനും ഋഷിരാജ് സിംഗ് പ്രശ്നത്തിനുംശേഷം ബുധനാഴ്ചയാണ് കോടിയേരി തലസ്ഥാനത്ത് തിരിച്ചെത്തിയത്.












Click it and Unblock the Notifications