വിദ്യാര്‍ത്ഥിനിയുടെ മരണം: പ്രതിഷേധം ശക്തമാകുന്നു
വടകര: സ്കൂളില്‍ നടത്തിയ പ്രതിരോധ കുത്തിവെയ്പിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചസംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കുത്തിവെയ്പ് നടത്തിയ നാദാപുരത്തെ കുന്നുമ്മല്‍ പ്രാഥമികാരോഗ്യ കേന്ദ്രം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലത്തകര്‍ത്ത് തീയിട്ടു.
മെഡിക്കല്‍ കോളജില്‍ മൃതദേഹം ഇന്‍ക്വസ്റ് നടത്താന്‍ നേതൃത്വം നല്‍കിയ ആര്‍ഡിഒയെ പ്രവര്‍ത്തകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി, എന്‍സിപി എന്നീ കക്ഷികള്‍ വടകര താലൂക്കില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.
വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. രോഷാകുലരായ ജനക്കൂട്ടം സ്വകാര്യ വാഹനങ്ങള്‍ പോലും കടത്തിവിടുന്നില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ കക്ഷികള്‍ കോഴിക്കോട് നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തി. കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല.
നാട്ടുകാര്‍ തല്ലിത്തകര്‍ത്ത വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി സംസ്ഥാനതല അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 50,000രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബുധാനാവ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനല്‍കി.
എന്നാല്‍ പ്രശ്നങ്ങള്‍ ഇത്രയേറെ പരിതാപകരമായിട്ടും ആരോഗ്യവകുപ്പ് സ്ഥലത്തെത്താത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ കുത്തിവെയ്പിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ കുട്ടികളില്‍ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications