Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവമ്പാടിയില്‍ എന്‍സിപി സഹായിച്ചു: വൈക്കം വിശ്വന്‍

തിരുവനന്തപുരം: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ പ്രവര്‍ത്തനം ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് സഹായകമായിട്ടുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

ഡിഐസിയുമായി ലയിച്ചതോടെ എന്‍സിപിയുടെ നയങ്ങളും നിലപാടുകളും മാറിയതിനാലാണ് അവരെ മുന്നണിയില്‍ നിന്നു പുറത്താക്കിയതെന്നും വിശ്വന്‍ വ്യക്തമാക്കി. കേസരി സ്മാരക ട്രസ്റിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിഐസിയ്ക്കും എന്‍സിപിയ്ക്കും കേരള രാഷ്ട്രീയത്തിലുള്ള ശക്തി എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ് താല്‍പര്യങ്ങള്‍ അവരേക്കാള്‍ വാശിയോടെ നടപ്പാക്കാന്‍വേണ്ടി നിലകൊള്ളുന്നവരാണ് ഡിഐസിക്കാര്‍. അവരെ ഇടതുമുന്നണിയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എല്‍ഡിഎഫ് ലക്ഷ്യങ്ങളോട് താല്‍പര്യമില്ലെന്ന് പറയുന്നവരെ മുന്നണിയില്‍ ആവശ്യമില്ല-അദ്ദേഹം വിശദീകരിച്ചു.

തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ പ്രചരണത്തിനായി കെ. കരുണാകരനെ സിപിഎം കേന്ദ്ര നേതാക്കള്‍ ക്ഷണിച്ചതായി അറിയില്ല. അതേസമയം കരുണാകരന്റെ പ്രവര്‍ത്തനങ്ങള്‍ ദോഷമായെന്ന് അഭിപ്രായമില്ല. കരുണാകരനും മുരളിയും യു.ഡി.എഫിനെ എതിര്‍ത്തപ്പോള്‍ പ്രോല്‍സാഹിപ്പിച്ചുവെന്നതു സത്യമാണ്- വിശ്വന്‍ പറഞ്ഞു.

എന്‍സിപിയുടെ കാര്യത്തില്‍ പുനര്‍വിചിന്തനമുണ്ടാകുമോ എന്നു ചോദിച്ചപ്പോള്‍ അതെല്ലാം കാലത്തിനു വിട്ടുകൊടുക്കാമെന്നും തല്‍ക്കാലം അതിനു സാധ്യതയില്ലെന്നുമായിരുന്നു കണ്‍വീനറുടെ മറുപടി.

രാഷ്ട്രീയ രംഗത്തെ ചില പ്രശ്നങ്ങള്‍ ഉന്നയിച്ചു സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതൊന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നു കരുതുന്നില്ല. സിപിഐ സിപിഎമ്മിനെതിരെ പരസ്യപ്രസ്താവന നടത്തിയത് ശരിയല്ല. ഇപ്പോള്‍ വെളിയം ഭാര്‍ഗവനും ഇതു സമ്മതിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+