എഡിബി വായ്പാ കരാര്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല: വിശ്വന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളുടെ വികസനത്തിന് വായ്പ ലഭ്യമാകുന്നതിന് എഡിബിയുമായി ഒപ്പിട്ട കരാര്‍ സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
കരാറിലെ വ്യവസ്ഥകള്‍ ജനങ്ങള്‍ക്ക് ദോഷകരമല്ലെന്നാണ് എല്‍ഡിഎഫ് മനസിലാക്കുന്നത്. കരാറിലെ വ്യവസ്ഥകള്‍ മുന്നണി വിശദമായി പരിശോധിക്കുമെന്ന് വിശ്വന്‍ വ്യക്തമാക്കി.
കരാര്‍ ഒപ്പിട്ടത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തതിനു ശേഷമാണ് കരാര്‍ ഒപ്പുവച്ചതെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക്കും തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും പറഞ്ഞത്. കരാര്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവന വിവാദത്തിന് പുതിയൊരു മാനം നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications