കസ്റഡി മരണം: കമ്മിഷന്റെ കാലാവധി നീട്ടും
തിരുവനന്തപുരം: കസ്റഡി മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന രാജേന്ദ്ര ബാബുവിന്റെ കമ്മിഷന്റെ കാലാവധി രണ്ടു മാസം കൂടി നീട്ടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുമായി കന്റോണ്‍മെന്റ് ഹൗസില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് കോടിയേരി ഇക്കാര്യമറിയിച്ചത്. കമ്മിഷന്റെ പരിധിയില്‍ നാല് വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
ചര്‍ച്ചയില്‍ മന്ത്രി എ.കെ.ബാലന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, കെ.ശങ്കരനാരായണന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications