Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് പ്രത്യേകിച്ചൊരു കാരണവും ചൂണ്ടിക്കാട്ടാതെയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായ ദിവസം നടത്തിയ യുഡിഎഫ് മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയിരുന്നില്ല-സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായ 2006 മാര്‍ച്ച് ഒന്നിനാണ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. സിബിഐ അന്വേഷണം വേണ്ടെന്ന് അന്നത്തെ സര്‍ക്കാര്‍ ഒരു മാസം മുമ്പാണ് തീരുമാനിച്ചിരുന്നത്. ആ നിലപാടില്‍ നിന്ന് മാറി പുതിയ തീരുമാനം കൈകൊണ്ടതിന്റ കാരണം ഔദ്യോഗിക റിപ്പോര്‍ട്ടുകുളില്‍ പ്രതിപാദിച്ചിട്ടില്ല.

യുഡിഎഫ് സര്‍ക്കാറിന്റെ ആവശ്യപ്രകാരം അന്വേഷണം നടത്തണമെന്ന് സിബിഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+