Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടു നിര്‍മ്മിക്കാന്‍ നടപടിയാരംഭിച്ചു

കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ കേരളസര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ പരിശോധന ബുധനാഴ്ച നടന്നു.

ഡാം സുരക്ഷാ അതോറിറ്റി അംഗവും കെഎസ്ഇബി ഇന്‍വെസ്റിഗേഷന്‍, പ്ലാനിംഗ്, ഡിസൈനിംഗ് ആന്റ് സേഫ്റ്റി ഓഫ് ദി ഡാം(ഐപിഡിഎസ്)ചീഫ് എന്‍ജിനീയറുമായ ബി.എസ് രാധാകൃഷ്ണനാണ് മുല്ലപ്പെരിയാറിലെത്തി സ്ഥലപരിശോധന നടത്തിയത്. ജലവിഭവ വകുപ്പുദ്യോഗസ്ഥരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

അണക്കെട്ടുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക മാത്രമാണ് മാര്‍ഗമെന്നാണ് കേരളത്തിന്റെ വാദം. തമിഴ്നാട് ഇതംഗീകരിച്ചിട്ടില്ലെങ്കിലും കേരളം നടപടികളുമായി മുന്നോട്ട് പോവുകയാണ്.

1979ല്‍ ജലനിരപ്പു കുറച്ചപ്പോള്‍ കേന്ദ്ര ജലകമ്മിഷന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ഇവിടെ രേഖപ്പെടുത്തിയിരുന്നു. ഈ സ്ഥലത്താണ് ബുധനാഴ്ച പരിശോധന നടത്തിയത്. പുതിയ അണക്കെട്ടിനുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിനായി കേരളം എന്‍ജിനീയര്‍മാരുടെ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നവംബര്‍ 29ന് നടന്ന മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ 1979ല്‍ പുതിയ അണക്കെട്ടിന് കേന്ദ്രജലവിഭവ കമ്മിഷന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന കരളത്തിന്റെ വാദത്തെ തമിഴ്നാട് എതിര്‍ത്തിരുന്നെങ്കിലും അന്നത്തെ യോഗത്തിന്റെ മിനിറ്റ്സ് കോപ്പി കാണിച്ചു തമിഴ്നാടിന്റെ വാദത്തെ കേരളം മറികടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+